തൃക്കരിപ്പൂർ: ബൈക്ക് യാത്രികനായ യുവാവ് ബസിനടിയിൽപെട്ട് മരിച്ചു. തളിപ്പറമ്പ് കപ്പാലം ഞാറ്റുവയലിലെ അണ്ടിവളപ്പിൽ അജ്മലാണ് (36) മരിച്ചത്. സൗത്ത് തൃക്കരിപ്പൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് ശനിയാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് കോയസൻകോയ റോഡിലെ പൈപ്പ് വേൾഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അജ്മൽ. വിതരണം ചെയ്ത സാധനങ്ങളുടെ പണം ശേഖരിക്കാൻ തൃക്കരിപ്പൂർ ഭാഗത്തേക്ക് വരുകയായിരുന്നു. മഴയിൽ ബൈക്ക് തെന്നി യുവാവ് റോഡിൽ വീണപ്പോൾ എതിരെ വന്ന ബസിനടിയിൽപെടുകയായിരുന്നു. തൽക്ഷണം മരിച്ചു. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഞാറ്റുവയലിലെ കുട്ടൻ അബ്ദുല്ല - ആയിശ അണ്ടിവളപ്പിൽ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് ചപ്പൻ. മക്കൾ: അബ്ദുല്ല, ബുറൈദ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മുത്തലിബ്, ബീഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.