പന്തീരാങ്കാവ്: രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ വൈദ്യർ മരിച്ചു. മണക്കടവ് കുറുങ്ങോട്ട് മുളിയിൽ മോഹനകൃഷ്ണൻ (60) ആണ് മരിച്ചത്. കുറ്റിക്കാട്ടൂർ ശിവസഞ്ജീവനി ഉഴിച്ചിൽ കേന്ദ്രത്തിൽവെച്ച് ശനിയാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായറാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. ഭാര്യ: ആശ. മക്കൾ: അഭിലാഷ്, ആതിര, ആര്യ. മരുമകൻ: ജിതിൻ. സഹോദരങ്ങൾ: ലീല, സത്യവതി, ശിവശങ്കരൻ, സരോജിനി, വിജയലക്ഷ്മി, ഉണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.