തരുവണ: സി.പി.എം പുലിക്കാട് ബ്രാഞ്ച് സമ്മേളനത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പുലിക്കാട് മൂലന്തേരി ഇബ്രാഹിം (68) ആണ് മരിച്ചത്. സമ്മേളനത്തിൽ മുതിർന്ന പ്രവർത്തകർക്കുള്ള ആദരമേറ്റുവാങ്ങിയ ശേഷം ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടിലേക്ക് പോകവേയാണ് കുഴഞ്ഞുവീണത്. ഉടനെ മാനന്തവാടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നഫീസ. മക്കൾ: ശംസീറ, മുസ്തഫ, ഹമീദ്, ശിഹാബ്, കമറുന്നിസ. മരുമക്കൾ: ഗഫൂർ, ശാഹിദ, ആരിഫ, ശഹർബാൻ, അഷ്ക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.