വടകര: വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പ്രവാസിയെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് സമീപം കേളോത്ത് മൂസ (48)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഷാർജയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനായി മൂസ പണവുമായി വീട്ടിൽനിന്ന് വടകരയിലേക്കെന്നു പറഞ്ഞ് പോയത്. വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പുലർച്ചെയാണ് മേമുണ്ട കുന്നോത്തുപാറയിലെ കുളത്തിൽ മൂസയുടെ ചെരിപ്പ് കണ്ടത്. അഗ്നിശമനസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പിതാവ്: കുഞ്ഞബ്ദുല്ല. മാതാവ്: കുഞ്ഞയിശ. ഭാര്യ: റസിയ. മകൻ: മുഹമ്മദ് സഹൽ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.