വടകര: തെങ്ങുകയറുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റു മരിച്ചു. വെള്ളികുളങ്ങര കുണ്ടംകുനി രാജീവനാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തെ നൊട്ടിൻറവിട രാഘവെൻറ വീട്ടുപറമ്പിൽ തേങ്ങയിടുന്നതിനിടയിൽ ഇരുമ്പ് ഏണി കെ.എസ്.ഇ.ബിയുടെ ഇൻസുലേഷൻ ഇളകിയ സർവിസ് വയറിൽ തട്ടിയാണ് അപകടം. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ രാഘവനും വൈദ്യുതാഘാതമേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവൻ മരിച്ചു. പരേതരായ കാഞ്ഞിരാട്ട് പൊക്കായി-ജാനു എന്നിവരുടെ മകനാണ്. ഭാര്യ: സജിന. മക്കൾ: ആര്യ (ഡിഗ്രി വിദ്യാർഥിനി), അമയ (പ്ലസ് വൺ, മടപ്പള്ളി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.