പനമരം: ബൈക്കിൽനിന്ന് വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ചേരി പരക്കുനിയിൽ താമസിക്കുന്ന മുയ്യാരിക്കണ്ടി മജീദിെൻറ ഭാര്യ ആമിന (50) ആണ് മരിച്ചത്. പനമരത്തുനിന്ന് തലപ്പുഴയിലേക്ക് മകനൊപ്പം ബൈക്കിനു പിറകിലിരുന്ന് പോകവെ തോണിച്ചാലിൽവെച്ച് തലകറക്കം അനുഭവപ്പെടുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. മക്കൾ: സിറാജ്, റെമീസ്, ആഷിഫ്. മരുമക്കൾ: ഷബ്ന, മുബശിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.