സുല്‍ത്താന്‍ ബത്തേരി: ഓടപ്പള്ളത്ത് ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. സംഭവത്തിൽ ഭർത്താവ് ഉണ്ണികൃഷ്ണനെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാക്കാട്ട് ഷിനിയാണ് (42) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കു ശേഷം 2.30ഓടെയാണ് സംഭവം. ശരീരത്തില്‍ തീപടര്‍ന്ന അവസ്ഥയില്‍ വീടിനു പുറത്തേക്കോടിയിറങ്ങിയ ഷിനിയെ സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാല്‍നട യാത്രക്കാരനാണ് കണ്ടത്. ഉടൻ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ച നാലോടെയാണ് മരിച്ചത്. അപകടസമയം ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് ഷിനി മജിസ്ട്രേറ്റിന് നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: അമല്‍കൃഷ്ണ, അതുല്‍കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.