കോഴിക്കോട്: മത്സ്യവിൽപനയുമായി ബന്ധപ്പെട്ട തകർക്കത്തിനിടെ കുത്തേറ്റ രണ്ടുപേരിലൊരാൾ മരിച്ചു. ഫ്ലോറിക്കൽ റോഡിൽ പരേതനായ ആലഞ്ചേരി ശ്രീധരെൻറ മകൻ രാജീവ് കുമാറാണ് (റോണി -46) മരിച്ചത്. കാഞ്ഞിരമുക്കിൽ രാജീവിെനാപ്പം മത്സ്യകച്ചവടം നടത്തുന്ന സാഹിറിനും കുത്തേറ്റിരുന്നു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. രൂപേഷ് എന്നയാളാണ് ഇരുവരെയും കുത്തിയത്. രാത്രി വൈകിയും മത്സ്യവിൽപന നടത്തിയത് രൂപേഷ് ഫോട്ടോ എടുത്തതായിരുന്നു പ്രശ്നത്തിന് തുടക്കം.
ഇത് ചോദ്യം ചെയ്തപ്പോൾ രാജീവും രൂപേഷും തമ്മിൽ തർക്കമായി. തുടർന്ന് രൂപേഷ് കത്തിയെടുത്ത് കുത്തി. ഇരുവരെയും പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് സാഹിറിനും കുത്തേറ്റത്. രാജീവിന് വയറിെൻറ വലതുഭാഗത്തും സാഹിറിന് വയറിനും വിരലിനുമാണ് കുത്തേറ്റത്. നാട്ടുകാർ തടഞ്ഞുെവച്ച രൂപേഷിനെ പിന്നീട് ചേവായൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാന്തയാണ് രാജീവ് കുമാറിെൻറ മാതാവ്. ഭാര്യ: സുനിത. മകൻ: കാർത്തിക്. സഹോദരങ്ങൾ: ദിലീപ് കുമാർ,സജീവ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.