തോല്‍പ്പെട്ടി: വയോധികന് വൈദ്യുതാഘാതമേറ്റ് മരിച്ചു. വിളഞ്ഞിപ്പുലാന് സൈതാലി (60) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീടിനോട് ചേര്‍ന്ന ഷെഡിലേക്ക് വലിച്ച വയറില്‍നിന്ന് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: മൊയ്തീന് ദാരിമി (എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ല സെക്രട്ടേറിയറ്റ് അംഗം), സൗജത്ത്, സാബിറ, നൗഷാദ്. മരുമക്കള്‍: സുഹറ, ഹസീന, സമദ്. സഹോദരന്: ഹുസൈന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.