ഗൂഡല്ലൂർ: അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. മഞ്ചൂർ എടക്കാട് നടുഹട്ടി ഭീമെൻറ മകൻ രാംരാജ് (45), സുബ്രഹ്മണിയുടെ മകൻ ശരവണൻ (42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് സുഹൃത്തുക്കളായ മണികണ്ഠൻ, ശരവണൻ എന്നിവരോടൊപ്പം അവലാഞ്ചി അണക്കെട്ടിൽ കുളിക്കാൻ പോയതായിരുന്നു. ആദ്യമിറങ്ങിയ രാംരാജ് ചളിയിൽ കുടുങ്ങി, ഇയാളെ രക്ഷപ്പെടുത്താൻ ശരവണൻ കൂടി ഇറങ്ങിയപ്പോഴാണ് രണ്ടുപേരും ചളിയിൽ കുടുങ്ങി രക്ഷപ്പെടാൻ കഴിയാതെ വന്നത്. കരയിലുള്ളവർ പൊലീസിലും ഫയർഫോഴ്സിനും വിവരം നൽകി. അവർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. രാംരാജിെൻറ മൃതദേഹം വെള്ളിയാഴ്ച രാത്രിയും ശരവണെൻറ മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നോടെയുമാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.