അനിൽ കുമാർ
വെള്ളിമാട്കുന്ന്: സസ്പെൻഷനിലായിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മൃതദേഹം പൂനൂർ പുഴയിൽ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ പൂളക്കടവ് പൂനൂർ പുഴയിൽ കാണാതായ കുരുവട്ടൂർ പൊട്ടുംമുറി സ്വദേശി എടക്കാട്ട് താഴം അനിൽ കുമാറിെൻറ (54) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് വെള്ളിമാട്കുന്ന് ഫയർ യൂനിറ്റ് മുങ്ങിയെടുത്തത്. മൃതദേഹം മരത്തിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അഞ്ചുമാസത്തിലേറെയായി സസ്പെൻഷനിലായിരുന്നു അനിൽകുമാർ. ഇതിൽ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് പൂളക്കടവ് പാലത്തിനടുത്ത് ഇദ്ദേഹെത്ത ഏറെ നേരം കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. പാലത്തിനു മുകളിൽനിന്ന് പുഴയിൽ ചാടിയതായി സംശയമുള്ളതിനെ തുടർന്ന് വെള്ളിമാട്കുന്ന് ഫയർ യൂനിറ്റും ചേവായൂർ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ശക്തമായ അടിയൊഴുക്കും വെളിച്ചക്കുറവും കാരണം തിരച്ചിൽ നിർത്തി. വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. വെള്ളിമാട്കുന്ന് കേന്ദ്രത്തിലെ സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജിെൻറ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർമാരായ അബ്ദുൽ ഫൈസി, സുജിത്ത്കുമാർ, െറസ്ക്യൂ ഓഫിസർമാരായ ഷജിൽ കുമാർ, നിഖിൽ, ഷിജു, ബിനു, രതിദേവൻ, ബിനീഷ്, അനൂപ് കുമാർ, ജിതേഷ്, റാഷിദ്, സിനീഷ് എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. അനിൽ കുമാറിെൻറ പിതാവ്: പരേതനായ കരുണൻ. മാതാവ്: വിനോദിനി. ഭാര്യ: നിഷ. മക്കൾ: വിഷ്ണു, ഗോപിക. സഹോദരങ്ങൾ: പ്രസാദ്, സുനിൽകുമാർ (ഇരുവരും കെ.എസ്.ആർ.ടി.സി), റോഷ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.