എലത്തൂർ: ബോട്ട് മറിഞ്ഞ് പുതിയാപ്പയിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതിയാപ്പ താഴത്തെ പീടികയിൽ താഴത്ത് രഘു (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാലംഗ സംഘം പുതിയാപ്പയിൽനിന്ന് മത്സ്യബന്ധനത്തിന് പോയത്. എട്ടുമണിയോടെ വലവിരിക്കുന്നതിനിടെ തിരമാലയിൽ പെട്ട് ബോട്ട് മറിയുകയായിരുന്നു. മൂന്നു പേരേയും സമീപത്തു മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രഘുവിനെ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രാമചന്ദ്രന് പരിക്കേറ്റു. ശ്രീജേഷ് എന്നയാൾ നീന്തി കരക്കെത്തുകയും ചെയ്തു. ഷീബയാണ് രഘുവിെൻറ ഭാര്യ. മക്കൾ: പ്രണവ്, സൗരവ്, സ്വരൂപ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ലാലു, രത്നവല്ലി (കോർപറേഷൻ ജീവനക്കാരി). പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.