വടകര: വൈദ്യുതാഘാതമേറ്റ് കൂലിത്തൊഴിലാളി മരിച്ചു. മേമുണ്ട പല്ലവി സ്റ്റോപ്പിനു സമീപം ഒറ്റപ്പിലാക്കൂൽ പ്രകാശൻ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചതെങ്കിലും വൈകിട്ട് ഇൻക്വസ്റ്റ് നടത്തുന്ന സമയത്താണ് വൈദ്യുതാഘാതമേറ്റതായി മനസ്സിലായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേമുണ്ട ടൗണിനു സമീപത്തെ വീട്ടിൽ തെങ്ങിൻതടം തുറക്കുന്ന ജോലിയിലായിരുന്നു പ്രകാശൻ. വീട്ടുകാർ ചായ കുടിക്കാനായി വിളിച്ചപ്പോൾ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടൻ വീട്ടുകാരും സമീപവാസികളും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.
കോവിഡ് ഫലം കിട്ടിയശേഷം പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചപ്പോഴാണ് ദേഹത്ത് പൊള്ളിയ പാടുകൾ കണ്ടത്. ഷോക്കേറ്റതാണ് മരണകാരണമെന്ന നിഗമനത്തിൽ സംഭവസ്ഥലം പരിശോധിക്കാൻ പൊലീസ് നിർദേശം നൽകി. സ്ഥലത്തുപോയി നോക്കിയപ്പോഴാണ് തെങ്ങ്് കെട്ടിയ കമ്പി സർവിസ് വയറിൽതട്ടിയ നിലയിൽ കണ്ടത്. ഇതിൽ വൈദ്യുതിയുമുണ്ടായിരുന്നു. കമ്പി ഉരഞ്ഞ് സർവിസ് വയറിെൻറ ഇൻസുലേഷൻ ഇളകിപ്പോയെന്നാണ് സംശയം. ഇതിലൂടെയാണ് വൈദ്യുതി പ്രവഹിച്ചത്. ആൾത്താമസമില്ലാത്ത വീട്ടിലേക്കുള്ള സർവീസ് വയറാണിത്. കെ.എസ്.ഇ.ബി വടകര സൗത്ത് സെക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും പരിശോധനെക്കത്തും. ഭാര്യ: ശോഭ. മക്കൾ: ആതിര, അക്ഷയ് പ്രകാശ്. സഹോദരൻ: പ്രേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.