മേപ്പാടി: വീട്ടമ്മയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നംപറ്റ പെരിഞ്ചിറ സതീഷ് കുമാറിെൻറ ഭാര്യ മഞ്ജു(29)വാണ് അമ്പലവയല്‍ മഞ്ഞപ്പാറയിലെ ക്വാറി കുളത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ സമീപവാസിയാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് എ.എസ്.പി അജിത്കുമാര്‍, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നി, അമ്പലവയല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ്് സ്ക്വാഡും വിരലയടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥലത്തുനിന്ന് യുവതിയുടെ ബാഗും ചെരിപ്പും ലഭിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ കുര്യെൻറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് കൊണ്ടുപോയി. മടക്കിമലയിലെ അമ്മക്ക് സുഖമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകാന്‍ കൂട്ടുപോകുകയാണെന്ന് പറഞ്ഞ് മഞ്ജു ഞായറാഴ്ചയാണ് ഭര്‍തൃവീട്ടില്‍ നിന്നുമിറങ്ങിയത്.
പിന്നീട് കോഴിക്കോട് എത്തിയെന്നും ഇവിടെ റൂമെടുത്തെന്നും തിങ്കളാഴ്ച അമ്മയെ ഡോക്ടറെ കാണിക്കുമെന്നും പറഞ്ഞ് ഭര്‍ത്താവിനെ ഫോണ്‍ ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് നിന്ന് മടങ്ങുകയാണന്നു പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍, വൈകീട്ടോടെ മഞ്ജുവിനെ ഫോണില്‍ കിട്ടുന്നില്ലെന്ന വിവരം ബന്ധു സതീഷ്കുമാറിനെ അറിയിച്ചു. തുടര്‍ന്ന് സതീഷ്കുമാര്‍ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. വൈഗ, വേദിക എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.