കോവിഡ് നെഗറ്റിവായ യുവതി ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു

വെള്ളരിക്കുണ്ട്: കോവിഡ് നെഗറ്റിവായ യുവതി ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. നാട്ടക്കല്ലിലെ കൊല്ലംപറമ്പിൽ സുജിത്തി​െൻറ ഭാര്യ കാവ്യയാണ്​ (24) മരിച്ചത്. രണ്ടു മാസം മുമ്പ് സുജിത്തി​െൻറ വല്യമ്മ വിലാസിനിയമ്മ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനു ശേഷമാണ് കാവ്യക്ക് കോവിഡ് പോസിറ്റിവായത്. ചികിത്സയിലൂടെ ഇത് പിന്നീട് നെഗറ്റിവായിരുന്നു. ഇന്നലെ രാത്രി ശ്വാസതടസ്സം അനുഭപ്പെട്ട കാവ്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ബളാൽ ഗ്രാമപഞ്ചായത്ത് മുൻ മെംബർ ലീലയുടെയും കുഞ്ഞിക്കണ്ണ​‍െൻറയും മകളാണ്. മകൾ: ആരാധിക. സഹോദരങ്ങൾ: കവിത, കൃപ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.