കുറ്റ്യാടി: വേളം കാപ്പുമലയിലെ കിഴക്കെ പറമ്പിൽ കുടുംബത്തിൽ കോവിഡ് തട്ടിയെടുത്തത് നാലുപേരെ. കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സയിലിരുന്ന കിഴക്കെ പറമ്പിൽ നാരായണിയാണ് (58) അവസാനമായി മരണത്തിന് കീഴടങ്ങിയത്. നാരായണിയുടെ അമ്മ കല്യാണി ഒരു മാസം മുമ്പും ഭർത്താവ് കുമാരൻ ഏതാനും ദിവസം മുമ്പുമാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരൻ മരണപ്പെട്ട് ഒരാഴ്ച പിന്നിടുന്നതിന് മുേമ്പ നാരായണിയുടെ സഹോദരി ജാനുവിെൻറ ഭർത്താവ് കൃഷ്ണനും മരിച്ചു.
കൃഷ്ണൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തരമുണ്ടായ ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. നാരായണിയുടെ സഹോദരദൻ കിഴക്കെ പറമ്പിൽ ചന്ദ്രൻ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചത് കഴിഞ്ഞ വർഷമാണ്. മരിച്ചവരെല്ലാം ഒരു പറമ്പിൽ താമസിക്കുന്നവരാണ്. അഞ്ചുപേർ വിടപറഞ്ഞ കുടുംബത്തിൽ ഒറ്റപ്പെട്ടു കഴിയുകയാണ് നാരായണിയുടെ മക്കളായ ബിജുവും, ബിനുവും, സഹോദരി ജാനുവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.