കക്കട്ടിൽ: ടൗണിനടുത്ത് കുളങ്ങരത്ത് പാറച്ചാലിൽ മുനീർ (42) ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. പനിയെ തുടർന്ന് കഴിഞ്ഞ 25ന് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർഛിച്ചതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം. പരേതനായ കുഞ്ഞമ്മദിെൻറയും ഹലീമയുടെയും മകനാണ്. ഭാര്യ: ഹസീന (വില്യാപ്പള്ളി). മക്കൾ: മിൻഹാജ് (ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി), മിദ്ലാജ് (നരിപ്പറ്റ യു.പി.സ്കൂൾ), ഫാത്തിമ (എൽ.കെ.ജി വിദ്യാർഥിനി). സഹോദരങ്ങൾ: അസീസ്, നഫീസ, സുധീർ, സാഹിറ, ഷാഹിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.