വിവരമറിയിച്ചിട്ടും ആരോഗ്യവകുപ്പധികൃതർ സഹായിച്ചില്ലെന്ന് ആക്ഷേപം
മേപ്പാടി: മുക്കിൽപ്പീടികയിൽ കോവിഡ് ബാധിച്ച് സമ്പർക്കവിലക്കിലായിരുന്ന യുവാവ് മരിച്ചു. വിവരമറിയിച്ചിട്ടും ആരോഗ്യവകുപ്പധികൃതരുടെ സഹായില്ലെന്ന് ആക്ഷേപം. ചൂരനോലിക്കൽ പരേതനായ ജോസഫിെൻറ മകൻ സനിൽകുമാറാണ് (39) മരിച്ചത്. കോവിഡ് പോസിറ്റിവായിരുന്ന ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം മുക്കിൽപ്പീടികയിലെ ഫ്ലാറ്റിൽ സമ്പർക്കവിലക്കിലായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെ സനിൽകുമാറിന് ശക്തിയായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ മൂപ്പൈനാട് ആരോഗ്യ വകുപ്പധികൃതരെ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂർ കാത്തിട്ടും ആരുമെത്തിയില്ലെന്നും വാഹനം ഏർപ്പാടാക്കിയില്ലെന്നുമാണ് ആരോപണം. ഒടുവിൽ നാട്ടുകാർ ഓട്ടോയിൽ ഇയാളെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആരോഗ്യ വകുപ്പധികൃതരുടെ സഹായം തക്ക സമയത്ത് ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന് സനിൽകുമാറിെൻറ ഭാര്യാപിതാവ് ടി.വി. രാജൻ പറഞ്ഞു. ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ച സംബന്ധിച്ചു പരിശോധിക്കുമെന്ന് കുടുംബത്തെ സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. റഫീഖ് അറിയിച്ചു. സനിൽകുമാറിെൻറ പിതാവ്: ജോസഫ്. മാതാവ്: മേഴ്സി. ഭാര്യ: ലേയ മേബിൾ. മക്കൾ: അനറ്റ് ഇഷ, ആൻസിൽ സി. ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.