ചാണകക്കുഴിയിൽ വീണ് വയോധികൻ മരിച്ചു

മേ​പ്പാ​ടി: പു​ത്തു​മ​ല കാ​ശ്മീ​ർ ദ്വീ​പി​ൽ കാ​ൽ​തെ​ന്നി ചാ​ണ​ക​ക്കു​ഴി​യി​ൽ വീ​ണ വ​യോ​ധി​ക​ൻ മ​രി​ച്ചു. പു​ത്തു​മ​ല കൈ​ത​ക്ക​ൽ അ​ച്ചു​ട്ടി (75) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ഴു​ത്തി​ൽ​നി​ന്നും കാ​ൽ തെ​ന്നി ചാ​ണ​ക​ക്കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ പോ​സ്​​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം പു​ത്തു​മ​ല ഹി​ന്ദു ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ശ്രീ​മ​തി. മ​ക്ക​ൾ: പ്ര​വീ​ൺ, രാ​ജ​ഗോ​പാ​ല​ൻ, അ​ഭി​ലാ​ഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.