പുൽപള്ളി: കേരള-കർണാടക അതിർത്തിയിലെ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കുന്ന മധ്യവയസ്കെൻറ മൃതദേഹമാണ് ബുധനാഴ്ച ഒരു മണിയോടെ പുഴയിൽ കണ്ടെത്തിയത്. പുൽപള്ളി െപാലീസിെൻറയും ബത്തേരി ഫയർഫോഴ്സിെൻറയും നേതൃത്വത്തിൽ മൃതദേഹം കരക്കടുപ്പിക്കുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിൽ മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. കോവിഡ് പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.