മാനന്തവാടി: മുറിക്കുന്നതിനിടെ തെങ്ങ് വീണ് മലഞ്ചരക്ക് വ്യാപാരിയായ യുവാവ് മരിച്ചു. നഗരത്തിലെ മലഞ്ചരക്ക് വ്യാപാരി എടവ അഗ്രഹാരം വെങ്ങാലിക്കുന്നേൽ പരേതനായ ബാലൻ നായരുടെ മകൻ വിനോദാണ്(41) മരിച്ചത്. മാനന്തവാടി-കോഴിക്കോട് റോഡിൽ മലഞ്ചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: വത്സല. സഹോദരങ്ങൾ: ബിന്ദു, ബിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.