മുക്കം: ഭർത്താവും ഭാര്യയും ഒരേ സമയം മരിച്ചു. മുത്തേരി പൃക്കച്ചാൽ തലക്ക യിൽ പെരച്ചൂട്ടി (85), ഭാര്യ കല്യാണി (69) എന്നിവരാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. തലച്ചോറിൽ രക്തം കട്ടയായതിനെ തുടർന്ന് ബുധനാഴ്ച കല്യാണിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ പെരച്ചൂട്ടി കുഴഞ്ഞുവീണു.
ഇദ്ദേഹത്തെ ഭാര്യ ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതേസമയം തന്നെയാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കല്യാണിയുടെ മരണവും ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ഒരേ ചിത ഒരുക്കി വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ: പ്രസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.