പുൽപള്ളി: കോവിഡ് ബാധിച്ച് പുൽപള്ളി കളനാടിക്കൊല്ലി കല്ലുവയൽ കിഴങ്ങനാൽ ഷിനോജ് (40) മരിച്ചു. കർണാടകയിൽ പോയി വന്നതിനുപിന്നാലെ രോഗം സ്ഥിരീകരിക്കുകയും വീട്ടിൽ നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. ഭാര്യ: സിനി. മക്കൾ ബേസിൽ, ബിജോ.
മാനന്തവാടി: പിലാക്കാവ് പുതുശ്ശേരിയിൽ പരേതനായ ലോനെൻറ ഭാര്യ ഏലിക്കുട്ടി (86) കോവിഡ് ബാധിച്ച് മരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ മാനന്തവാടിയിലെ മെഡിക്കൽ കോളജിലാണ് മരണം. മക്കൾ: മേരി, ജോണി, എത്സി, റോയ്, ഷാജി, ഷിജു (കെ.എസ്.ഇ.ബി പനമരം). മരുമക്കൾ: ബേബി, ലില്ലി, ജയ്സൺ, മിനി, തെയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.