നാദാപുരം: ഇരിങ്ങണ്ണൂരിൽ കാണാതായ യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങണ്ണൂർ കല്ലാച്ചേരി കടവിലെ ചാലേൻറവിട ലിഗിൽ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് ഇറങ്ങിയ ലിഗിൽ രാത്രിയും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് കല്ലാച്ചേരി കടവിലെ പുഴയിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാദാപുരം പൊലീസിെൻറ സഹായത്തോടെ നാട്ടുകാർ മൃതദേഹം പുറത്തെത്തിച്ചു. പിതാവ്: ഗോപാലൻ. മാതാവ്: ലീല. സഹോദരൻ: ലിഗേഷ്. വടകര ഗവൺമെൻറ് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.