തിരുവമ്പാടി: ആനക്കാംപൊയിൽ തേൻപാറ പുഴയിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ. കൂടരഞ്ഞി മഞ്ഞക്കടവ് തുവക്കുന്ന് രാജൻ - വസന്ത ദമ്പതികളുടെ മകൻ രജിൻ രാജനാണ് (20) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പുഴയിൽ മൃതദേഹം കണ്ടത്. ജോലിക്കായി ആനക്കാംപൊയിലിലെത്തിയ രജിൻ മുങ്ങിമരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. സഹോദരങ്ങൾ: മായ, രഞ്ജിത, മഞ്ജരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.