അത്തോളി: ഭാര്യയെ തലക്കടിച്ചുകൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കൊടക്കല്ല് വേളൂർ വടക്കേ ചങ്ങരോത്ത് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൊല നടത്തിയശേഷം രക്ഷപ്പെട്ട ഭർത്താവ് കൃഷ്ണനെ (59) തറവാട് വീടിനു സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മരക്കഷണംകൊണ്ട് തലക്കടിയേറ്റ ശോഭന ചോരവാർന്ന് കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും കൃഷ്ണൻ വീട്ടിൽനിന്നു രക്ഷപ്പെട്ടിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് കൊലയിലേക്കു നയിച്ചതെന്നാണ് സൂചന. അത്തോളി എസ്.ഐ ബാലചന്ദ്രെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. മക്കള്‍: രമ്യ, ധന്യ. മരുമക്കള്‍: ബിനീഷ്, സജി.
പരേതനായ തെയ്യോെൻറയും പൂവഞ്ചിയുടെയും മകനാണ് കൃഷ്ണൻ. സഹോദരങ്ങൾ: ബാലൻ, ശങ്കരൻ, മീനാക്ഷി, മാധവൻ. എരഞ്ഞിക്കൽ കാരംവെള്ളി താഴത്ത് പരേതരായ കരിയാത്തെൻറയും കണ്ടത്തിയുടെയും മകളാണ് ശോഭന. സഹോദരങ്ങൾ: ജാനകി, സുലോചന, ചന്ദ്രൻ, പരേതരായ ദേവദാസൻ, കൃഷ്ണൻകുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.