ആയഞ്ചേരി: കോട്ടപ്പള്ളി കണ്ണമ്പത്തുകരയിലെ വെമ്പറമ്പത്ത് സുരേന്ദ്രൻ (50) കനാലിൽ വീണു മരിച്ചു. കോട്ടപ്പള്ളി ചാത്തിയത്തുപൊയിൽ താഴക്കടുത്ത് മാഹിക്കനാലിൽ വ്യാഴാഴ്ച പുലർച്ച ആറോടെ പരിസരവാസികൾ സുരേന്ദ്രനെ മുങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. പ്രഭാതസവാരിക്കിടെ അബദ്ധത്തിൽ കനാലിൽ വഴുതിവീണതാണെന്ന് കരുതുന്നു. ഫയർഫോഴ്സുകാർ എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. പിതാവ്: ശങ്കരൻ. മാതാവ്: പരേതയായ മാതു. ഭാര്യ: റീജ. മക്കൾ: അക്ഷര, അമയ. മരുമകൻ: നിശാന്ത്. സഹോദരങ്ങൾ: വാസു, രാജീവൻ, ശോഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.