യുവാവ് ലോഡ്ജിൽ മരിച്ചനിലയിൽകോഴിക്കോട്: ചങ്ങനാശ്ശേരി സ്വദേശി യുവാവിനെ കോഴിക്കോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മലേക്കുന്ന് പുതുപ്പറമ്പിൽ നവാസിെൻറ മകൻ അഖിൽ നവാസ് (27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഹോട്ടൽ മുറിയിൽ ബോധരഹിതനായി കാണപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ അയിഷ മറിയത്തോടൊപ്പമാണ് അഖിൽ ഹോട്ടലിൽ റൂമെടുത്തത്. ഭാര്യ പുറത്തുപോയി വന്നപ്പോൾ അഖിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്ന് അഖിൽ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മൃതദഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. യുവാവിെൻറ ബന്ധുക്കൾ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ബീന നവാസാണ് അഖിലിെൻറ മാതാവ്. സഹോദരി: ഫർസാന സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.