ചെറുവണ്ണൂർ: ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിന് മുകളിൽ 54കാരൻ തലക്ക് പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കണ്ണാട്ടിക്കുളം കോട്ടയിലകത്ത് ഹംസക്കോയയാണ് (54) തലക്ക് പരിക്കേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ചെറുവണ്ണൂർ ടി.പി റോഡിൽ പിക്കപ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലാണ് സംഭവം. മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തമിഴ്നാട് സ്വദേശി പ്രകാശനെ നല്ലളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുന്നു. മദ്യക്കുപ്പി കൊണ്ടുള്ള ആക്രമണമാകാം മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മരിച്ചയാൾ ഫറോക്ക് സ്റ്റാൻഡേർഡ് ഓട്ടുകമ്പനി തൊഴിലാളിയാണ്. ഫോറൻസിക് വിഭാഗം ശനിയാഴ്ച കെട്ടിടത്തിൽ പരിശോധന നടത്തും. മൃതദേഹം നല്ലളം പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഖദീജ. മക്കൾ: ജംഷീദ്, ജസ്ന, ജെസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.