ഫറോക്ക്: ഫറോക്ക് െറയിൽവേ സ്റ്റേഷനു വടക്കുഭാഗത്ത് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ 8.45ന് കോഴിക്കോടു ഭാഗത്തുനിന്നു വന്ന കുർള എക്സ്പ്രസ് തട്ടിയാണ് അപകടം. 50 വയസ്സിനുമേൽ തോന്നിക്കുന്ന ഇയാൾ താടി വളർത്തിയിട്ടുണ്ട്. ഫറോക്ക് പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മരിച്ചയാളെക്കുറിച്ച് വിവരമുള്ളവർ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497 9472 31, 0495 2482230.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.