സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്ത് മുൻ അംഗം കുമ്പളേരി കൊഴാലില്‍ കെ.വി. ജോണ്‍ (81) കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ മാസം 29നാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് കത്തീഡ്രലിെൻറ ട്രസ്റ്റി, സെക്രട്ടറി, സ്കൂള്‍ മാനേജര്‍ എന്നീ നിലകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെംബറായും, സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ. മക്കള്‍: ജോണ്സണ്, സജി, ഷാജി, ഷൈനി. മരുമക്കള്‍: അന്നമ്മ, സ്റ്റെല്ല, ബിന്ദു, പരേതനായ ജേക്കബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.