നാദാപുരം: കോഴിക്കോട് ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. പുളിയാവ് പടിഞ്ഞാറെ ആട്ടപ്രാംകുന്നത്ത് അയിശു (65), കരുവൻ പൊയിൽ കല്ലുവീട്ടിൽ കുഞ്ഞായിൻ ഹാജി (75) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അയിശു ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അഷ്റഫ്, ഷാഹിദ, മുംതാസ്, അമീർ, ഹസീന. മരുമക്കൾ: അബു കേളോത്ത്, അഷ്റഫ് (വാണിമേൽ). അഷറഫ് മത്തോത്ത്, സീനത്, ജസ്ന. സഹോദരങ്ങൾ: മമ്മു (കുറിഞ്ഞിൻറവിട), ആലി, മൊയ്തു, പോക്കർ, മമ്മി, കുഞ്ഞബ്ദുല്ല, കദീജ പാലോൽ, ബിയ്യാത്തു ആട്ടർപ്പാൻ കുന്നത്ത്. പനിബാധിച്ച് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞായിൻ ഹാജിക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. കോവിഡ് ചട്ടങ്ങൾ പാലിച്ച് കരുവൻ പൊയിൽ ചുള്ളിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: കദീജ. മക്കൾ: മൊയ്തീൻ കുട്ടി സഖാഫി, അബ്ദുറഹ്മാൻ, മുസ്തഫ, അബ്ദുൽ ലത്തീഫ്, മറിയം ബീവി. മരുമക്കൾ: പരേതനായ അലി മുസ്ലിയാർ, ഫാത്തിമ, റംല, റസീന, റഹീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.