കൊടിയത്തൂര്‍ : ചെറുവാടി ചുള്ളിക്കാപറമ്പ് പരേതനായ അക്കരപ്പറമ്പില്‍ കുഞ്ഞാലിയുടെ ഭാര്യ ഉമ്മത്തി (90) കോവിഡ് ബാധിച്ചു മരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. മക്കള്‍: അബു, അഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ ഹമീദ്, ആമിന, ഫാത്തിമ, സൈനബ, ഖദീജ, ആയിഷ. മരുമക്കള്‍: മൊയ്തീൻ ഹാജി, മുഹമ്മദ്, ഹുസൈൻ, കുട്ട്യാലി, ഫാത്തിമ, കോയ, നഫീസ, ഫാത്തിമ, നഫീസ.
താമരശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന താമരശ്ശേരി വെഴുപ്പൂര്‍ റോഡ് പാലക്കുന്നുമ്മല്‍ മുഹമ്മദ് കാരാട്ടിെൻറ ഭാര്യ സുബൈദ (56) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അഞ്ചു ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: അഹമ്മദ് നവാസ്, ആയിഷ ഫെമില്‍.
വടകര: മാടാക്കര പുതിയപുരയിൽ രവീന്ദ്രൻ (74) കോവിഡ് ബാധിച്ച് നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഭാര്യ: പത്മിനി. മക്കൾ: വിനേഷ്, രാജേഷ്, മഹേഷ്, സോന. മരുമക്കൾ: ജിഷ, അമിത, സൗമ്യ, മനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.