തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയത്ത് ജീവനൊടുക്കിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വാഴേപ്പറമ്പിൽ മൈക്കിളാണ് (55) ചൊവ്വാഴ്ച പുലർച്ച തൂങ്ങിമരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പുല്ലൂരാംപാറയിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ബിൻസി (ശാന്തിനഗർ മഞ്ഞക്കുന്നേൽ കുടുംബാംഗം). മക്കൾ: ജിത്തു മൈക്കിൾ, ജിതിൻ മൈക്കിൾ (എം.എസ്.ടി സെമിനാരി - ഡൽഹി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.