ചീക്കിലോട്: പാവണ്ടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. സഹയാത്രികരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കാേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീക്കിലോട് സ്വദേശി ഇടക്കണ്ടിയിൽ ചന്ദ്രൻ (59) ആണ് മരിച്ചത്. ചീക്കിലോട്ട് ഒളയിമ്മൽ തേക്കുംകൂടത്തിൽ ശ്രീകുമാർ (ശ്രീകു - 42), പാവണ്ടൂർ ശങ്കരൻ പറമ്പത്ത് ശ്രീധരൻ (54 ) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഉച്ചക്ക് ഒന്നരയോടെ പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിനാേട് ചേർന്ന നിരത്തിലെ ഇറക്കം ഇറങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ തൊട്ടടുത്ത വീടിെൻറ ടെറസിൽ ചെന്ന് പതിക്കുകയായിരുന്നു. ചന്ദ്രെൻറ ഭാര്യ: പുഷ്പ. മക്കൾ: ജിജിത്ത് (ബഹ്റെെൻ), ജിജിൽ (ഡ്രൈവർ). സഹോദരങ്ങൾ: ശ്രീധരൻ, ജാനു സുനേത്ര, ലളിത, പരേതരായ ശ്രീമതി, ബാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.