അടിമാലി: സാനിറ്റൈസർ നിർമിക്കുന്ന സ്പിരിറ്റിൽ തേൻ ചേർത്ത് കുടിച്ചതിനെത്തുടർന്ന് അവശനിലയിലായി ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഹോംസ്റ്റേ ഉടമ ചിത്തിരപുരം ഡോബിപ്പാലം കൊട്ടാരത്തിൽ തങ്കപ്പനാണ് (എൽ.ഐ.സി തങ്കപ്പൻ -72) മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കപ്പൻ. സംഭവത്തിൽ കാസർകോട് കടപ്പുറം തൃക്കാരിയൂർ പുതിയപറമ്പത്ത് ഹരീഷ് (ജോബി -28) ഒരാഴ്ച മുമ്പ് മരിച്ചു. ഒപ്പം സാനിറ്റൈസർ കുടിച്ച ട്രാവൽ ഏജൻറ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി മാനിക്കൽ മനോജ് (48) ആശുപത്രി വിട്ടു. മനോജിെൻറ ഇരുകണ്ണിെൻറയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. സെപ്റ്റംബർ 26നായിരുന്നു തങ്കപ്പനും ഹരീഷും മനോജും ചേർന്ന് തേനും വൈനും കലർത്തിയ സാനിറ്റൈസർ കഴിച്ചത്. അവശനിലയിലായ മൂവരെയും പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാനിറ്റൈസർ നിർമിക്കുന്ന സ്പിരിറ്റ് മനോജ് ഓൺലൈൻ വഴിയാണ് വാങ്ങിയത്. െചങ്കുളം പുതുപ്പറമ്പിൽ കുടുംബാംഗം പരേതയായ കുഞ്ഞുമോളാണ് തങ്കപ്പെൻറ ഭാര്യ. മക്കൾ: ബിനു, അനു. മരുമക്കൾ: നിഷ, നീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.