കോഴിക്കോട്: നഗരഹൃദയത്തിൽ ബാങ്ക് റോഡില്‍ വ്യാപാരഭവന് സമീപം അഴുകിയ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിൽ വ്യാഴാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നടക്കാവ് സി.ഐ ബിശ്വാസ്, എസ്.ഐ കൈലാസ്നാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പൂര്‍ണമായി അഴുകിത്തീര്ന്നതായി പൊലീസ് അറിയിച്ചു. ആഴ്ചകൾ പഴക്കമുണ്ട്. അസ്ഥികൂടം മാത്രമായ അവസ്ഥയിലായിരുന്നു. തൂങ്ങി മരിച്ചതാണെന്നാണ് സംശയം. ഫോറന്‍സിക് സയൻറിഫിക് വിദഗ്ധന്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. അന്വേഷണം ആരംഭിച്ചതായി നടക്കാവ് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.