നേമം: പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു. കാട്ടാക്കട അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന് (54) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിന് രാവിലെ 10.45 നാണ് വിളപ്പില്‍ശാല സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ രാധാകൃഷ്ണന് റെസ്റ്റ്റൂമിലെ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സഹപ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു മരണം. പൂജപ്പുര സ്റ്റേഷനിലായിരുന്ന രാധാകൃഷ്ണന് നാലുമാസം മുമ്പാണ് വിളപ്പില്‍ശാല സ്റ്റേഷനില്‍ ഗ്രേഡ് എസ്.ഐയായി ചുമതലയേറ്റത്. കുറച്ചുദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നെന്നും ഇതിെൻറ കാരണമറിയില്ലെന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന് മോശമായി പെരുമാറിയിരുന്നെന്നും ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഭാര്യ: പ്രിയ. മക്കള്‍: രാഹുല്‍ (ട്രെയിനി, കേരള പൊലീസ്), രാഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.