വെള്ളിമാട്കുന്ന്: ചെലവൂർ പൂനൂർ പുഴയിൽ കാണാതായ യുവാവിെൻറ മൃതദേഹവും കണ്ടെടുത്തു. ഞായറാഴ്ച വൈകീട്ട് സഹോദരിപുത്രനൊപ്പം പുഴയിൽ കാണാതായ ബാങ്ക് ഉദ്യോഗസ്ഥനും മൂഴിക്കൽ കട്ടയാട്ടുപറമ്പ് ചന്ദ്രെൻറ മകനുമായ റെജു ചന്ദ്രെൻറ (27) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെടുത്തത്. അഞ്ചു വയസ്സുകാരനായ ഭഗത്തിെൻറ മൃതദേഹം ഞായറാഴ്ച രാത്രിയോടെ കണ്ടെടുത്തിരുന്നു. ഇതിന് സമീപത്തെ കയത്തിൽനിന്നാണ് രാവിലെ എട്ടുമണിയോടെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം 12 മണിയോടെ ഭഗത്തിെൻറ മൃതദേഹം മാതാവ് അമ്പിളിയുടെ മൂഴിക്കൽ കട്ടയാട്ട് വീട്ടിലെത്തിച്ചു ബന്ധുക്കളെ കാണിച്ചശേഷം പിതാവ് സുനിൽകുമാറിെൻറ വീടായ കൊടുവള്ളി ആർ.ഇ.സി റോഡ് വായോളിപൊയിൽ പുതുശ്ശേരിയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വൈകീട്ട് നാലരയോടെ റെജുവിെൻറ മൃതേദഹം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. കുറ്റിക്കാട്ടൂർ കനറാ ബാങ്ക് ശാഖയിലെ ക്ലർക്കാണ് റെജു ചന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.