വടകര: കോവിഡ് ബാധിച്ച് മുട്ടുങ്ങല്‍ പരവൻറവളപ്പില് ഹസന് മുസ്ലിയാര് (90) മരിച്ചു. പനി വന്നതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. ചോറോട് പഞ്ചായത്തിലെ കോവിഡ് രോഗികള്‍ കൂടുതലുള്ള 17ാം വാര്‍ഡിലാണ് വീട്. ഭാര്യ: ബീവി. മക്കള്‍: അഹമ്മദ്, കദീജ, മഹ്മൂദ്, മജീദ്, ഹാരിസ്, ആരിഫ. മരുമക്കള്‍: ഹൈറുന്നിസ, റംല, ഷാഹിദ, ഹസീന, റഫീഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.