നാദാപുരം: കല്ലാച്ചി കോടതിയിലെ മുതിർന്ന അഭിഭാഷകൻ വിജയൻ കണ്ണോത്തിെൻറ ഓഫിസ് ക്ലർക്ക് കല്ലാച്ചി പുറയനാട്ട് റോഡിൽ കരിമ്പിൽ മീത്തൽ സുരേഷിനെ (45) ഓഫിസ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് ഓഫിസിലേക്ക് പോയതായിരുന്നു. കല്ലാച്ചി മെയിൻ റോഡിലെ ഒന്നാംനിലയിലെ ഓഫിസിലാണ് സംഭവം. മാതാവ്: ജാനു. ഭാര്യ: വിനിഷ. മക്കൾ: അസ്മിയ അന്ന, ഒരു വയസ്സുള്ള കുട്ടിയുമുണ്ട്. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു, രാജൻ, ഷൈജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.