കണ്ണൂർ: 1970 കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ കെ.സി.കെ. ജബ്ബാർ (സുനിൽ -73) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് മംഗളൂരു േയനപ്പായ ആശുപത്രിയിലായിരുന്നു അന്ത്യം. 1970ൽ പാറപ്പുറത്തിെൻറ 'ചന്ത' എന്ന നോവലിെൻറ ചലച്ചിത്രാവിഷ്കാരമായ നടൻ സത്യെൻറ സഹോദരൻ സത്യനേശൻ സംവിധാനംചെയ്ത 'അക്കരപ്പച്ച' എന്ന സിനിമയിൽ സത്യനോെടാപ്പം നായകവേഷം ചെയ്തായിരുന്നു സിനിമയിലെ തുടക്കം.ഐ.വി. ശശിയുടെ അയൽക്കാരി, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമൽഹാസനും ശ്രീദേവിക്കുമൊപ്പം ആനന്ദം പരമാനന്ദം,എല്ലാ ഭാഷയിലും ഡബ് ചെയ്ത ജഗദ് ഗുരു ആദിശങ്കരൻ , ജെ.സി. കുറ്റിക്കാട്, പി. ഭാസ്കരൻ തുടങ്ങി നിരവധി പ്രമുഖരുടെ അമ്പതോളം ചിത്രങ്ങളിൽ നായകനായും ഉപനായകനായും അഭിനയിച്ചു. മമ്മൂട്ടി, സുകുമാരൻ, സറീനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവർഷം, ഉരുക്കുമുഷ്ടികൾ, കുളപ്പടവുകൾ, അനന്തം അജ്ഞാതം തുടങ്ങി നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. കണ്ണൂർ ചിറക്കൽ കെ.സി.കെ. ഹൗസിൽ പഴയ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ.എസ്. മൊയ്തുവിെൻറ ഏക മകനാണ് . നാടകരംഗത്ത് സജീവമായിരുന്ന അദ്ദേഹം നാടകാനുഭവങ്ങളുമായാണ് സിനിമയിലെത്തിയത്. ഭാര്യ: പരേതയായ സഫിയ. മകൻ: ജംഷീർ (അക്ബർ ട്രാവൽസ്, ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.