കുരുവട്ടൂർ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കുരുവട്ടൂര്‍ പറമ്പില്‍ബസാര്‍ സ്വദേശി പുല്യോത്ത് രവീന്ദ്രന് (69 ) മരിച്ചു. ചൊവ്വാഴ്ച പുലർച്ചയായിരുന്നു മരണം. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനഫലം നെഗറ്റിവ് ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കരള്‍, വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ദീർഘനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിഷന് സമയത്തു നടത്തിയ കോവിഡ് പരിശോധനഫലം നെഗറ്റിവ് ആയിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആദ്യകാല തെങ്ങുകയറ്റതൊഴിലാളിയും പറമ്പില്‍ബസാറിലെ വ്യാപാരിയുമായിരുന്നു രവീന്ദ്രന്. പരേതനായ പുല്യോത്ത് ചാത്തുവിെൻറയും ജാനകിയുടെയും മകനാണ്. ഭാര്യ: വസുമതി. മക്കള്‍: പ്രഭിലാഷ്, പ്രഷിത, ഷിഷിയ. മരുമക്കള്‍: വിനോദ്കുമാര്‍, പ്രജീഷ്, ജിഷ. സഹോദരങ്ങള്‍: പരേതനായ ശിവദാസന്‍, വിലാസിനി, സുരേന്ദ്രന്, ശ്രീനിവാസന്, ദേവി, വേലായുധന്, പുഷ്പരാജന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.