നാദാപുരം: വീടിന് മുകളിൽനിന്ന് വീണ് തലക്ക് പരിക്കേറ്റ മത്സ്യത്തൊഴിലാളി വളയം മൗവ്വഞ്ചേരി ബാലൻ (55) മരിച്ചു. ശനിയാഴ്ച സ്വന്തം വീടിെൻറ നിർമാണ പ്രവൃത്തിക്കിടെയാണ് ടെറസിൽനിന്ന് വീണത്. ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെയാണ് അന്ത്യം. ഭാര്യ: ശാന്ത. മക്കൾ: ശാലി, ഷാജു. മരുമകൻ: പ്രഭീഷ്. സഹോദരിമാർ: ദേവി, ലീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.