പൂനൂര്: ബൈക്കപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി അര്‍ധ ബോധാവസ്ഥയില്‍ കിടപ്പിലായിരുന്ന വിദ്യാര്‍ഥി ഒടുവില്‍ മരണത്തിനു കീഴടങ്ങി. പൂനൂര് വട്ടപ്പൊയില്‍ അബ്ദുല്‍ മജീദിെൻറ മകന് മിന്‍ഹാജാണ് (19) മരിച്ചത്. പൂനൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കവേ 2018 നവംബര്‍ 19 ന് രാത്രിയാണ് സുഹൃത്തിെൻറ കൂടെ താമരശ്ശേരിക്ക് പോകും വഴി കോരങ്ങാട് വെച്ച് മിന്‍ഹാജ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. തലക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഗള്‍ഫില്‍ ജോലിയിലായിരുന്ന പിതാവ് അബ്ദുല്‍മജീദ് മകെൻറ ചികിത്സക്കുവേണ്ടി ജോലി ഒഴിവാക്കി നാട്ടിലെത്തിയാണ് കിടപ്പിലായ മകനെ ശുശ്രൂഷിച്ചിരുന്നത്. മാതാവ്: ഷാഹിന (തലയാട്). സഹോദരങ്ങള്‍: റിന്‍ഷ സനം, മുഹമ്മദ് അഷ്മീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.