ഇൻഡോർ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പ്രമുഖ ഉർദു കവിയും ഗാന രചയിതാവുമായ റാഹത്ത് ഇൻഡോരി (70) അന്തരിച്ചു. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇൻഡോറിയെ ശ്രീ അറബിൻഡോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് ഹൃദയാഘാതം മൂലമാണ് മരണമെന്ന് മകൻ സത്ലജ് ഇൻഡോറി അറിയിച്ചു.
അര നൂറ്റാണ്ടുകാലം ഉർദു സാഹിത്യ രംഗത്ത് സജീവമായിരുന്ന റാഹത്ത് ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട്. 2003ൽ പുറത്തിറക്കിയ ബോളിവുഡ് ചിത്രമായ മുന്നാ ഭായി എം.ബി.ബി.എസിലെ 'എം ബോലെ തോ' എന്ന് തുടങ്ങുന്ന ഗാനമാണ് പ്രശസ്തനാക്കിയത്. 1998ൽ പുറത്തിറങ്ങിയ കരീബിലെ ചോരി ചോരി ജബ് നസ്രേ മിലി, 1996ൽ ഇറങ്ങിയ ഖാതകിലെ കോയി ജായേ തോ ലെ ആയേ തുടങ്ങിയ ഗാനങ്ങളും റാഹത്തിെൻറ തൂലികയിൽ നിന്ന് പിറന്നതാണ്. അടുത്തിടെ അദ്ദേഹം രചിച്ച 'ഭുലാതി ഹെ മഗർ ജാനെ കാ നഹി' എന്ന കവിത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 1950ൽ ഇൻഡോറിലായിരുന്നു ജനനം. ഉർദു ഭാഷയിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.