മേപ്പാടി: ചോലമല എളമ്പിലേരി ഭാഗത്ത് പുഴയിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ചു. വിനോദ സഞ്ചാരികളായി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിലെത്തിയ യീനിസ് നെൽസൺ (31) വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് മരിച്ചത്. യീനിസ് ഭർത്താവ് ഡാനിയേൽ സഹായരാജിനൊപ്പം പുഴയിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടത്തിൽപെടുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ഇരുവരെയും രക്ഷിച്ച് അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.