തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു
കുമ്പള: വിദ്യാർഥിയെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൂരംബയൽ എടനാട് സർവിസ് കോഓപറേറ്റിവ് ബാങ്കിനു സമീപത്തെ ഗോപാലഗട്ടി-വസന്തി ദമ്പതികളുടെ മകൻ ശരത്താണ് (17) മരിച്ചത്. മംഗളൂരുവിൽ ഒന്നാം വർഷ പി.യു.സി വിദ്യാർഥിയാണ്. മുജുങ്കാവ് ക്ഷേത്രക്കുളത്തിനു സമീപം ശനിയാഴ്ച ഉച്ചക്കുശേഷം കുടയും ചെരിപ്പും മൊബൈൽ ഫോണും കണ്ടതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പളയിൽനിന്നെത്തിയ അഗ്നിരക്ഷസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ: സാക്ഷത്ത്, സാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.