എലത്തൂർ: പാവങ്ങാട് റെയിൽവേ മേൽപാലത്തിന് സമീപം ട്രെയിൻതട്ടി സ്ത്രീ മരിച്ചു. പുതിയാപ്പ കിണറുള്ളക്കണ്ടി ഷൈബിയാണ് (43) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെ റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. അമൃതശ്രീ സ്വാശ്രയസംഘം കോഴിക്കോട് നോർത്ത് മേഖല കോഓഡിനേറ്ററാണ്. പിതാവ്: കായക്കലകത്ത് സതീശൻ. മാതാവ്: ശോഭന. ഭർത്താവ്: മുത്തു. മക്കൾ: നിരഞ്ജന (എം.ടെക് വിദ്യാർഥിനി, വിപ്രോ), മേധാഞ്ജന (ഡിഗ്രി വിദ്യാർഥി, ചേളന്നൂർ, എസ്.എൻ കോളജ്). സഹോദരങ്ങൾ: ഷൈജു, ഷീബ, ഷൈമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.