പനമരം: സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തുള്ള തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി വീണ് തൊഴിലാളി മരിച്ചു. ഏച്ചോംവയ്യിൽ ഉമ്മർ-ആമിന ദമ്പതികളുടെ മകൻ അബ്ദുൽറഷീദാണ് (46) മരിച്ചത്. രോഗബാധയാൽ നശിച്ച തെങ്ങിനുമുകളിൽ കയറി പകുതിയിൽവെച്ച് മുറിക്കുന്നതിനിടെ അടിയോടെ കടപുഴകി വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.30ഓടെ പനമരം ചുണ്ടക്കുന്നിലാണ് അപകടം. ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബ്ദുൽറഷീദിന്റെ ഭാര്യ: ബുഷറ. മക്കൾ: അർഷിദ, റസിയ, ഫർസാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.